വീരപുത്രന്‍ അഭിനന്ദനെ ഡല്‍ഹിയിലെത്തിച്ചു, ഡീബ്രീഫിങിനു വിധേയനാക്കും

0

ഡല്‍ഹി: പാക് സൈന്യത്തിനു മുന്നില്‍ പതറാതെ പിടിച്ചു നിന്ന വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ തിരിച്ചു വരവില്‍ നാടെങ്ങും ആവേശത്തില്‍. വെള്ളിയാഴ്ച രാത്രി 9.21ന് അഭിനന്ദിനെ ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറിയത്.

വാഗാ അതിര്‍ത്തിയിലെത്തിച്ചശേഷം പാകിസ്താനിലെ അന്താരാഷ്ട്ര റെഡ്‌ക്രോസ് അധികൃതര്‍ക്കാണ് ജനീവ കരാര്‍ പ്രകാരം അഭിനന്ദിനെ കൈമാറിയത്. റെഡ്‌ക്രോസ് വിശദമായ വൈദ്യപരിശോധന നടത്തിയശേഷം പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര കാരാലയ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന അഭിനന്ദനെ ഏറ്റുവാങ്ങി. അഭിനന്ദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുന്നതിനായി വാഗാ അതിര്‍ത്തിയില്‍ നിന്ന് അമൃത്സറില്‍ എത്തിച്ചശേഷം ഡല്‍ഹിയിലേക്കു കൊണ്ടുവന്നു.

ഡീബ്രീഫിങ് എന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ്, റോ, വിദേശകാര്യ മന്ത്രാലയം തുടങ്ങിയവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദനില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയും. മന:ശാസ്ത്രജ്ഞന്റെ സഹായത്തോടെ നടക്കുന്ന കൂടിക്കാഴ്ചകളില്‍ മന:സാന്നിദ്ധ്യവും പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here