ഇളവ് തീര്‍ന്നു, പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പിഴ 500

0
9

തിരുവനന്തപുരം: ഇരുചക്രവാഹങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും ഞായറാഴ്ച മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. പിന്‍സീറ്റിലുളളവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലു വയസിനു മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്.

പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണത്തിനാകും പ്രാധാന്യം. കടയ്ക്കല്‍ ഹെല്‍മറ്റ് വേട്ടയുടെ പശ്ചാത്തലത്തില്‍ ദേഹത്തുതൊട്ടും പിന്തുടര്‍ന്നുള്ള രീതി വേണ്ടെന്ന് ഡി.ജി.പി പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന ക്യാമറിയില്‍ പകര്‍ത്താനും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here