വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ്; സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്ത്

0
11

മംഗളൂരു: വിമാനത്താവളത്തില്‍ കണ്ടെത്തിയ ഉഗ്രശേഷിയുള്ള ബോംബിന്റെ ഭാഗങ്ങള്‍ നിക്ഷേപിച്ചുവെന്നു സംശയിക്കുന്നയാളിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.

വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളിലാണ് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കിയതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് വ്യക്തമാക്കി. മുഖം മറച്ച് ഓട്ടോറിക്ഷയില്‍ കയറിപ്പോയ വ്യക്തിയുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here