പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന: സംയുക്ത വാഹന പണിമുടക്ക് മാര്‍ച്ച്‌ രണ്ടിന്; രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് മാര്‍ച്ച്‌ 2ന് മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. 2014 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്ബോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 93 ഡോളര്‍ ആയിരുന്നു അന്ന് ഇന്ത്യയില്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപയും ഡീസലിന് 57 രൂപയുമായിരുന്നു.

ഇപ്പോള്‍ ക്രൂഡോയില്‍ വില 56 ഡോളറില്‍ താഴെയാണ് എന്നാല്‍ പെട്രോള്‍ വില 94 രൂപയായി ഡീസലിന് 89 രൂപ വിലയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി,അഡീഷണല്‍ എക്‌സൈസ്, സര്‍ചാര്‍ജ്ജ്, തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതും പെട്രോളിയം കമ്ബനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതാണ് വിലക്കയറ്റത്തിന് പിന്നില്‍ മോട്ടോര്‍ വ്യവസായത്തെയാണ് പെട്രോള്‍ ഡീസല്‍ വിലക്കയറ്റം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്.

ഉപഭോക്ത സംസ്ഥാനമായി കേരളത്തില്‍ വിലക്കയറ്റം ഗണ്യമായ തോതില്‍ വര്‍ദ്ധിക്കാനും ഇത് കാരണമാകും. വിലക്കയറ്റം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here