ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷനു മാത്രം ശിക്ഷ ശരിയോ ? വിഷയം ഭരണഘടനാ ബഞ്ചിന്

0
3

ഡല്‍ഹി: വിവാഹിതയായ അന്യസ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കുറ്റം പുരുഷനു മാത്രമോ ? പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിരായ സ്ത്രീകളെ ശിക്ഷിക്കാന്‍ നിലവില്‍ കഴിയില്ല. ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ ഭാര്യക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അന്യപുരുഷന് ശിക്ഷ കി്ട്ടും. പരസ്ത്രീ ഗമനത്തില്‍ ഏര്‍പ്പെട്ട പുരുഷന്റെ ഭാര്യയ്ക്ക് പരാതി നല്‍കാനും നിലവില്‍ വകുപ്പില്ല.

പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിശോധനയ്ക്കു വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.പരപുരുഷ ബന്ധത്തില്‍ എര്‍പ്പെട്ട സ്ത്രീയെ ഇരയായി പരിഗണിച്ച് സംരക്ഷിക്കുന്ന വകുപ്പിന് സുപ്രീം കോടതിയുടെ നാലംഗ ബഞ്ച് 1954 ല്‍ അംഗീകാരം നല്‍കിയിരുന്നു. അതിനാല്‍ അഞ്ചംഗ ബഞ്ചാകും ഇക്കാര്യം പരിഗണിക്കുക. കോഴിക്കോട് സ്വമദേശിയും പ്രവാസിയുമായ ജോസഫ് ഷൈനാണ് അഡ്വ. കാളീശ്വരം രാജ് വഴി സുപ്രീം കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here