മുസ്ലീം പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം: ഹര്‍ജിയില്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

0

ഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് ഈ ഹര്‍ജി പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്ലീം വ്യക്തി നിയമബോര്‍ഡ്, ദേശീയ വനിതാ കമ്മിഷന്‍, കേന്ദ്ര വഖഫ് കൗണ്‍സില്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു. സ്ത്രീകള്‍ക്ക് എല്ലാ മുസ്ലീം പള്ളികളിലും നമസ്‌കാരത്തിനും പ്രാര്‍ത്ഥനയ്ക്കും പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here