സെൻകുമാറിനെ പ്രോസിക്യൂട്ട്​ ചെയ്യാൻ അനുമതി

0
4

തിരുവനന്തപുരം: ഡി.ജി.പി ടി.പി. സെൻകുമാറിനെ പ്രോസിക്യൂട്ട്​ ചെയ്യാൻ ആഭ്യന്തര വകുപ്പി​​ന്റെ അനുമതി. പൊലീസ്​ ട്രെയിനിങ്​ കോളജ്​ പ്രിൻസിപ്പലായിരുന്ന എസ്​.പി. ഗോപാലകൃഷ്​ണനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ്​ പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ട്​ പോകാൻ​ ആഭ്യന്തരവകുപ്പ്​ അനുമതി നൽകിയത്​.

2006ല്‍ ഗോപാലകൃഷ്ണന്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഡിവൈ.എസ്.പി.യായിരുന്നപ്പോള്‍ അവിടെ ഐ.ജി.യായിരുന്ന സെന്‍കുമാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും തനിക്കെതിരേ വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തുവെന്നായിരുന്നു അന്നത്തെ പരാതി. സെന്‍കുമാറിനെ കെ.എസ്.ആര്‍.ടി.സി. എം.ഡി.യാക്കിയപ്പോള്‍ ഇതിനെതിേര ഗോപാലകൃഷ്ണന്‍ പരാതി നല്‍കി. 2012ല്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല. കോടതിവിധിയിലൂടെ സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയായപ്പോള്‍ പ്രോസിക്യൂട്ട് ചെയ്യാന്‍  അനുമതി തേടി ഗോപാലകൃഷ്ണന്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

നിലവിൽ പൊലീസ്​ ആസ്​ഥാനത്തെഎ.ഐ.ജിയായ ഗോപാലകൃഷ്​ണൻ, കോടതി ഉത്തരവു പ്രകാരം ഡി.ജി.പിയായി തിരിച്ചെത്തിയ സെൻകുമാറിനെ കാണാനോ അഭിവാദ്യം ചെയ്യാനോ
തയാറാകാതിരുന്നത്​ വിവാദമായിരുന്നു. സെന്‍കുമാര്‍ പോലീസ് മേധാവിയായി എത്തിയതിനെത്തുടര്‍ന്ന് ഗോപാല്‍ കൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here