കേജ്‌രിവാളിന് പിന്തുണയുമായി പിണറായി, മമത, നായിഡു, കുമാരസ്വാമി… വീടു സന്ദര്‍ശിച്ചു

0

ഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ അരവിന്ദ് കെജ്‌രിവാളും മൂന്നു മന്ത്രിമാരും നടത്തുന്ന സമരത്തിനു പിന്തുണയുമായി നാലു മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനു പുറമേ മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നിവരാണ് ഡല്‍ഹിയില്‍ ഒത്തു ചേര്‍ന്നത്. എന്നാല്‍, കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചില്ല.

തുടര്‍ന്ന് നാലുപേരും കെജ്‌രിവാളിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ പിന്തുണ അറിയിച്ചു. നിതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയത്. വാരിനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടാകാനിരിക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ സൂചനകൂടിയാണ് ഒത്തുചേരലും സന്ദര്‍ശനവും. തന്നെ കാണാനുള്ള മുഖ്യമന്ത്രിമാരുടെ തീരുമാനത്തിന് തടയിട്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുളള പദ്ധതിക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ഗവര്‍ണര്‍ കാണാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചുമാണ് ധര്‍ണ. മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദന്‍ ജയിന്‍ എന്നിവര്‍ നിരാഹാര സമരത്തിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here