പെരിയ കേസ്: സര്‍ക്കാരിനു തിരിച്ചടി, ഹര്‍ജി തള്ളി, കേസ് സി.ബി.ഐക്ക്

0
63

ഡല്‍ഹി: ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീം കോടതിയും. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ സുപ്രീംകോടതി തള്ളി.

അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. കേസിലെ രേഖകള്‍ എത്രയും പെട്ടെന്ന് പൊലീസ് സിബിഐക്ക് കൈമാറണം. സിബിഐക്ക് തുടരന്വേഷണം നടത്താന്‍ അനുമതി. സിബിഐക്ക് അന്വേഷണം വിട്ടത് കൊണ്ട് മാത്രം പൊലീസിന്‍റെ ആത്മവീര്യം നഷ്ടപ്പെടും എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതി വിധിയില്‍ സന്തോഷമെന്ന് ശരത് ലാലിന്‍റെയും കൃപേഷിന്റേയും രക്ഷിതാക്കള്‍ പ്രതികരിച്ചു.

കേസില്‍ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാനസര്‍ക്കാരിന്‍റെ വാദം. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദം സുപ്രീംകോടതിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് വിശദമായ വിധിപ്രസ്താവം ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷതയിലുളള ബെഞ്ച് നടത്തിയത്.


LEAVE A REPLY

Please enter your comment!
Please enter your name here