പെരിന്തല്‍മണ്ണ താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി

0

മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.പെരിന്തല്‍മണ്ണ പോളി ടെക്‌നിക്ക് കോളജില്‍ ഇരുവിഭാഗം വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫിസ് തല്ലിത്തകര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here