സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഓണത്തിനു മുന്‍പ് വിതരണം ചെയ്യും

0
7
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഓണത്തിനു മുമ്പ് വിതരണം ചെയ്യുന്നതിന് നടപടി പൂര്‍ത്തിയായി.  2017 മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ വിതരണത്തിന് 1952 കോടി തൊണ്ണൂറ്റിരണ്ട് ലക്ഷത്തി ഇരുപത്തി എട്ടായിരത്തി മുന്നൂറ് രൂപയും 2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ മാസം വരെയുളള കുടിശ്ശിക വിതരണത്തിനായി 724 കോടി മുപ്പത്തിഒന്‍പത് ലക്ഷത്തി അന്‍പതിനായിരത്തി എഴുനൂറ്റി ഇരുപത്തി അഞ്ച് രൂപയും ഉള്‍പ്പെടെ 2677 കോടി മുപ്പത്തിഒന്ന് ലക്ഷത്തി എഴുപത്തി അയ്യായിരത്തി ഇരുപത്തി അഞ്ച് രൂപയാണ് അനുവദിച്ചതെന്ന് പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചു.
വാര്‍ദ്ധ്യകാല പെന്‍ഷന് 1489 കോടി ഒരു ലക്ഷത്തി അന്‍പതിനായിരത്തി എണ്ണൂറ്റി ഒന്‍പത് രൂപയും, വിധവാ പെന്‍ഷന് 671 കോടി  അറുപത്തി ഒന്‍പത് ലക്ഷത്തി എഴുന്നൂറ്റി പതിനാറ് രൂപയും 50 വയസു കഴിഞ്ഞ അവിവാഹിതര്‍ക്കുളള പെന്‍ഷന് 42 കോടി ഇരുപത് ലക്ഷത്തി പതിമൂവായിരം രൂപയും കര്‍ഷകത്തൊഴിലാളി പെന്‍ഷന് 269 കോടി ഇരുപത്തി എട്ട് ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപയും വികലാംഗ പെന്‍ഷന് 205 കോടി പന്ത്രണ്ട് ലക്ഷത്തി ഇരുപത്തിഒന്‍പതിനായിരം രൂപയുമാണ് അനുവദിച്ചത്.

കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക : 241 കോടി അനുവദിച്ചു

കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് 241 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഓണത്തിന് മുന്‍പ് അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here