തിരുവനന്തപുരം: രാജ്യമാകെ ലോക്ക്ഡൗണിലാണ്. ജനം പുറത്തിറങ്ങാതിരിക്കാന്‍ തലകുത്തി നിന്നു പരിശ്രമിക്കുകയാണ് പോലീസ്. അതിനിടെയാണ് തിരുവനന്തപുരം കാട്ടാക്കട പോലീസ് സ്‌റ്റേഷന്‍ ലിമിറ്റിലൂടെ ഒരു ബൈക്ക് ചീറി പാഞ്ഞുവന്നത്. തടഞ്ഞു നിര്‍ത്തി എവിടെ പോകുന്നുവെന്ന് തിരക്കിയ പോലീസിനോട് യുവാവ് വിശദീകരിച്ചു. ‘ജോത്സ്യനെ കാണണം’.

ജോത്സ്യന്‍ സ്‌റ്റേഷനിലുണ്ടെന്നായി പോലീസ്. ഒട്ടും വൈകിയില്ല. ബൈക്കബിനു പിന്നില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു. യാത്ര അവസാനിച്ചത് അമ്പതു മീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍. അപ്പോഴും യുവാവിന് മനസിലായില്ല, ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചതിന് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതാണെന്ന്. ഒരു മണിക്കൂറിനുശേഷം പിഴ ഇടാക്കി യുവാവിനെ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here