കോട്ടയം: രാഷ്ട്രിയത്തില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തി അതിലെല്ലാ വിജയം കൈവരിച്ച പിസി ജോര്‍ജിനു തോല്‍വി. ജോര്‍ജിനെ ഏറ്റെടുക്കാന്‍ കേരളത്തിലെ ഒരു മുന്നണിയും തയ്യാറല്ലായിരുന്നു. അങ്ങനെയാണ് ഒറ്റയ്ക്ക് മത്സരിച്ചത്. കഴിഞ്ഞ തവണ ജനം പി സിയെ വിജയിപ്പിച്ച്‌ കയറ്റി. അതിന്റെ അമിത ആത്മവിശ്വാസവും പി സി ക്ക് ഉണ്ടായിരുന്നു. 27000 ന്‍റെ ഭൂരിപക്ഷമായിരുന്നു ഇത്തവണ ജോര്‍ജിന്‍റെ ലക്‌ഷ്യം. പക്ഷെ, 10000 വോട്ടിന്റെ തോല്‍വിയാണു പി സി യെ കാത്തിരുന്നത്.

പിസി ജോര്‍ജിന് പറ്റിയത് ലക്കില്ലാത്ത നിലപാടുകളും അഹങ്കാരം നിറഞ്ഞ വാക്കുകളും തന്നെയായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നേടാന്‍ പിസിക്ക് കഴിഞ്ഞില്ല. 4365 വോട്ടിന്റെ ലീഡോടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സെബ്സ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് വിജയിച്ചത്‌. 40 വര്‍ഷമായി മണ്ഡലത്തിന്റെ എംഎല്‍എയാണ് പി സി ജോര്‍ജ്.

ഹിന്ദുരാഷ്ട്രം, ലൗജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ പ്രചാരണ ഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വോട്ടര്‍മാരെ വരെ അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്ന പ്രസ്താവന ആയിരുന്നു പി സി നടത്തിയിരുന്നത്. സൗകര്യമുള്ളവര്‍ വോട്ട് ചെയ്‌താല്‍ മതിയെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വോട്ടര്‍മാര്‍ക്ക് ദഹിച്ചില്ല. അവര്‍ അവരുടെ സൗകര്യം പോലെ വോട്ട് ചെയ്തു എന്ന തന്നെ പറയേണ്ടി വരും. തോല്‍വി ഉറപ്പിച്ച ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഫ്ലക്സ് ബോര്‍ഡ്. ഈരാറ്റുപേട്ടയിലാണ് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇത് സ്ഥാപിച്ചതെന്ന് ഇതുവരെയും വ്യക്തമല്ല.പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജയമുറപ്പിച്ചു കഴിഞ്ഞു. 12953 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്.

40 വര്‍ഷങ്ങളായി പിസി ജോര്‍ജ്ജാണ് പൂഞ്ഞാര്‍ എംഎല്‍എ. ഈ പതിവിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. തോല്‍വി ഉറപ്പിച്ചതിനു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘ആദ്യം നന്ദി പറയാനുള്ളത് മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയോടാണ്. ആ നന്ദി ഞാന്‍ പറഞ്ഞില്ലെങ്കില്‍ നന്ദികെട്ടവനാകും. മൂന്ന് മുന്നണിക്കെതിരെ മത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരായി നിന്നു. എന്നിട്ടും ഈ രണ്ടാം സ്ഥാനത്ത് എന്നെ എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് ഏത് ഭാഷയില്‍ നന്ദി പറഞ്ഞാലും പോര എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, വേറൊരു പ്രധാനപ്പെട്ട കാര്യം, ഈ തെരഞ്ഞെടുപ്പില്‍ പിണറായിസം തന്നെയാണ്.

എല്‍ഡിഎഫിന്‍്റെ, സിപിഎമിന്‍്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ത്ഥത്തില്‍ പിണറായിയുടെ സ്വന്തം നേട്ടമാണ് ഇത്. കേരളത്തിന്‍്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്‍്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണ്.’- പിസ് ജോര്‍ജിന്‍്റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here