കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശം പദം പിന്‍വലിക്കുന്നുവെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചത്. വൈകാരികമായി പറഞ്ഞുപോയതാണ്. കേസില്‍ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
കേസ് എടുക്കാന്‍ പോലീസ് ഒരുങ്ങിയതോടെയും ദേശീയ വനിതാ കമ്മിഷന് ഇടപെടുകയും ചെയ്ത സാഹചര്യത്തിലാണ് ജോര്‍ജ് നിലപാട് തിരുത്തിയത്.
Loading...