4.356 സെന്റ് പാറ്റൂര്‍ ഭൂമി കൂടി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവ്

0

തിരുവനന്തപുരം: പൂറ്റാരില്‍ സ്വകാര്യ ഫഌറ്റ് നിര്‍മ്മാതാക്കള്‍ കൈയേറിയിട്ടുള്ള 4.356 സെന്റ് തിരികെ പിടിക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നിര്‍ദേശം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ലോകായുക്ത വിധി.
മറ്റൊരു ഇടക്കാല ഉത്തരവിലൂടെ 12.279 സെന്റ് ഭുമി നേരത്തെ തന്നെ പിടിച്ചെടുത്ത ലോകായുക്ത, വിശദമായ തെളിവെടുപ്പും ഹിയറിംഗും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്ക് ഭൂമി കൂടി പിടിച്ചെടുക്കുവാന്‍ ഉത്തരവിട്ടത് . ഇതൊടെ ആകെ 16.635 സെന്റ് ഭൂമിയാണ് പുറമ്പോക്കായി കണ്ടെത്തിയിരിക്കുന്നത്. 4.356 സെന്റ് ഭൂമി കൂടി പിടിച്ചെടുക്കമ്പോള്‍, ആമയിഴഞ്ചാന്‍ തോടിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആര്‍ട്ടെക്കിന്റെ ബഹുനില മന്ദിരത്തിന്റെ പടിഞ്ഞാറ് ഭാഗത്തിന്റെ ഒരു വശം പൊളിക്കെണ്ടിവന്നേക്കും. ഇത് കൂടാതെ വേറെ വ്യക്തികള്‍ കൈയെറിയതായി കണ്ടെത്തിയ 1.06 സെന്റ് സ്ഥലം കുടി എറ്റെടുക്കുവാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവൊടുകൂടി കെട്ടിടം കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍സ് ലംഘിച്ച് നിര്‍മിച്ചതാണെന്ന് വ്യക്തമാണ്. ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റീസ് കെ പി ബാലചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here