പാറ്റൂര്‍ ഭൂമി ഇടപാട്: വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി

0

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം നിലനില്‍ക്കുന്നതല്ല കേസെന്ന് വ്യക്തമാക്കിയാണ് നടപടി. മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസിലെ വിജിലന്‍സ് അന്വേഷണം ഇതോടെ ഇല്ലാതായി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here