പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലായി വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ റദ്ദാക്കി

0

പത്തനംതിട്ട: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലായി വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ റദ്ദാക്കി. അന്ന് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്  വിതരണം ചെയ്ത പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. അരുവാപ്പുലം, കലഞ്ഞൂര്‍, സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം വില്ലേജുകളിലായാണ് 1843 പട്ടയങ്ങള്‍. ഇതില്‍ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസീല്‍ദാര്‍ വനം വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഈ ഭൂമി വനഭൂമിയാണന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലെന്നും കാട്ടി 2015 ഡിസംബര്‍ രണ്ടിന് റാന്നി ഡിഎഫ്ഒ ബി ജോസഫ് തഹസീല്‍ദാര്‍ക്ക് മറുപടി നല്‍കി. ഈ റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കാതെ റവന്യു വകുപ്പ് പട്ടയ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here