കൊല്ലത്ത് വാഹനപരിശോധനയുടെ പേരില്‍ പോലീസ് അതിക്രമം എന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നു. പത്താനാപുരം പോലീസിനെതിരേയാണ് ആരോപണം. നിരവധി നാട്ടുകാരും സ്ത്രീകളുമടക്കം പ്രതിഷേധിക്കുന്നതിനിടെ ഒരു യുവാവിന്റെ മുണ്ടിന് കുത്തിപ്പിടിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്ന വീഡിയോയാണ് നവമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത്. ഒടുവില്‍ യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്ന പോലീസ് പ്രതിഷേധിച്ചവരെ തള്ളിവീഴ്ത്തുന്ന രംഗങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനപരിശോധനയുടെ പേരിലാണ് അതിക്രമമെന്നാണ് ആരോപണം. എന്നാല്‍ സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേരളത്തില്‍ പോലീസുകാരുടെ പെരുമാറ്റം മോശമാകുന്നതിനെക്കുറിച്ച് നിരവധി പരാതികളുയര്‍ന്നതോടെ ഡിജിപി എല്ലാ ജില്ലകളിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ക്ലാസുകളും സംഘടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here