വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി ഇനി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവില്ല

0
1

ഡല്‍ഹി: വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി ഇനി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവില്ല. ഈ സംവിധാനം ഒഴിവാക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് വിസ ഡിവിഷന്‍ അറിയിച്ചു. അവസാന പേജില്‍ ഉടമയുടെ പൂര്‍ണ വിലാസം വരുന്നതിനാലായിരുന്നു പാസ്‌പോര്‍ട്ട് ആധികാരിക രേഖയായി കണക്കാക്കിയിരുന്നത്. പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഒഴിച്ചിടുന്ന രീതിയില്‍ പുതിയ പാസ്‌പോര്‍ട്ടുകള്‍ നല്‍കി ത്തുടങ്ങിയാല്‍ അത് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായി പാസ്‌പോര്‍ട്ട് ഡിവിഷന്‍ നിയമ-നയകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രാലയവും വനിതാ ശശിക്ഷേമ മന്ത്രാലയും സംയുക്തമായിട്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. എമിഗ്രേഷന്‍ ജോലികള്‍ എളുപ്പത്തിലാക്കുന്നതിനായി, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടാകും ഇനി നല്‍കുക. നിലവിലുള്ള പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുന്നതുവരെ അതുപയോഗിക്കാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here