മര്‍ദം നിയന്ത്രിക്കാന്‍ മറന്നു, പറന്നുയര്‍ന്നപ്പോള്‍ യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം

0

മുംബൈ: മര്‍ദ്ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നു. പറന്നുയര്‍ന്ന മുംബൈ- ജയ്പൂര്‍ എയര്‍വേയ്‌സ് വിമാനത്തിനുള്ളിലെ മര്‍ദ്ദം കറഞ്ഞതോശട യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു.

166 യാത്രക്കാരുമായി മുംബൈയില്‍ നിന്നു വ്യാഴാഴ്ച പറന്നുയര്‍ന്ന ഉടനെയാണ് സംഭവം. 9 ഡബ്ല്യൂ 697 വിമാനത്തിലാണ് സംഭവം. 30 യാത്രക്കാരുടെ മൂക്കിലും ചെവിയിലൂടെയുമാണ് രക്ഷം വന്നത്. മര്‍ദം താണതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക്കുകള്‍ പുറത്തുവരുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈയില്‍ തന്നെ തിരിച്ചിറക്കി. കൃത്യവിലോപം കാട്ടിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡയറക്ടര്‍ ഓഫ്‌സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here