പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. മെമു, പുനലൂർ- ഗുരുവായൂർ ട്രെയിനുകൾ ഒഴിച്ചുള്ള ട്രെയിനുകളിൽ റിസർവേഷനില്ലാതെ യാത്ര അനുവദിക്കില്ല. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും തിരക്കെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും റെയില്‍വെ അറിയിച്ചു. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. ടി.ടി.ഇമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

നിലവിലുള്ള പാസഞ്ചർ ട്രെയിനുകൾ തുടരും, നിർത്തിവെച്ച മറ്റു പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല. നിലവിലുള്ള സർവീസ് തുടരും, സർവീസ് നിർത്തിവെക്കുമെന്ന് തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും റെയില്‍വെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here