തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്താനുള്ള പാസിന്റെ വിതരണം താല്‍ക്കാലികമായി നിര്‍ത്തി. പാസ് ലഭിച്ചവരെ നാടുകളിലെത്തിച്ച് നിരീക്ഷണത്തിലാക്കിയശേഷം മതി പുതിയ നല്‍കുന്നതെന്ന തീരുമാനത്തിന്റെ അടിസസ്ഥാനത്തിലാണ് നടപടി.

ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ തീരുമാനത്തിനു കാരണം. വിദേശത്തുനിന്ന് വരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന്റെ ചുമതലയും ഇതേ ഉദ്യോഗസ്ഥര്‍ക്കു തന്നെയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ദൗത്യത്തിന്റെ ഏകോപന ചുമതല വഹിക്കുന്ന ബിശ്വനാഥ് സിന്‍ഹയുടെ തീരുമാനം. ഓണ്‍ലൈന്‍ വഴി പാസുകള്‍ക്ക് തുടര്‍ന്നും അപേക്ഷിക്കാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here