ന്യൂഡല്‍ഹി: ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. ഇതേ തുടര്‍ന്ന് ഇരുസഭകളിലും പ്രതിപക്ഷം ബഹളംവെച്ചു. എന്നാല്‍ ലോക്സഭയില്‍ നിന്ന് വ്യത്യസ്തമായി ചെറിയ ചര്‍ച്ചക്കുശേഷമാണ് രാജ്യസഭയില്‍ ബില്ല് പാസായത്.

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്. എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യസഭയിലും ബില്‍ പാസാക്കിയതോടെ രാഷ്ട്രപതി ഒപ്പുവയ്ക്കുന്ന മുറയ്ക്ക് ബില്ല് നിയമമാകും.

LEAVE A REPLY

Please enter your comment!
Please enter your name here