ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ അമ്മ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ആന്ധ്ര ചിറ്റൂർ മടനപ്പള്ളി ശിവനഗർ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികള്‍ അമ്മ വ്യായാമത്തിനായുപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു ആദ്യ റിപ്പോർട്ട്എന്നാൽ ഈ സംഭവത്തിലെ കൂടുതൽ വിശദാംശങ്ങൾ എത്തുമ്പോൾ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

യുവതികളുടെ മാതാപിതാക്കൾ ചേർന്നാണ് കൊല നടത്തിയതെന്നാണ് ഏറ്റവും പുതിയ വിവരം. അമിതവിശ്വാസികളായ കുടുംബം മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് അവിവാഹിതരായ യുവതികളെ കൊലപ്പെടുത്തിയ

പോലീസ് നൽകുന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട യുവതികളുടെ പിതാവ് എൻ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിൻസിപ്പളും. കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ ഭോപ്പാലിലെ ഒരു കോളജിൽ ബിരുദാനന്തര ബിരുദ പഠതുടരുന്നു

ഇളയമകൾ സായ് ദിവ്യ ബിബിഎ പഠനം പൂർത്തിയാക്കിയ ശേഷം എ.ആർ.റഹ്മാൻ മ്യൂസിക് അക്കാദമിയിൽ നിന്നും സംഗീതം പഠിച്ചു.. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇവർ ശിവനഗറിൽ പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. പ്രദേശവാസികൾ പറയുന്നതനുസരിച്ച് ഇവരുടെ വീട്ടിൽ പൂജാ ചടങ്ങുകൾ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ അരങ്ങേറിയിരുന്നു.

ഇതിനു ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തുടർന്ന് മൂത്തമകള്‍ അലേഖ്യയെയും കൊലപ്പെടുത്തി. വായിൽ ഒരു ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിനുപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് മർദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയത്. പുരുഷോത്തമിന്‍റെ കുടുംബം കടുത്ത വിശ്വാസികളായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ‘മക്കൾ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവർ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്. കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങൾ നടത്തിയത്. പിതാവും ഈ സമയം അവർക്കൊപ്പമുണ്ടായിരുന്നു’. പൊലീസ് വ്യക്തമാക്കി. ഇവർ മാനസികപ്രശ്നങ്ങൾ ഉള്ളവരാണെന്ന സംശയവും പോലീസ് ഉന്നയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here