തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമ വിളിച്ചുവരുത്തി.

നിയമപരമായിട്ടാണ് സമിതി പ്രവര്‍ത്തിച്ചതെന്ന് ഷിജുഖാന്‍ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ തട്ടിയെടുത്ത് ദത്തു നല്‍കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുപമയുടെ മാതാപിതാക്കള്‍ അടക്കം ആറു പേര്‍ മുന്‍കൂര്‍ ജാമ്യത്തിന് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ ഒക്‌ടോബര്‍ 28നു കോടതി പരിഗണിക്കും.

ശിശുക്ഷേമ സമിതി കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഓദ്യോഗിക നടപടി ക്രമങ്ങളില്‍ നിരവധി അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വിശദീകരണം ആരായാനാണ് ഷിജുവിനെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.

അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ടു സുഹൃത്തുക്കള്‍ എന്നിവരാണ് പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here