പന്തളം നഗരത്തിലൂടെ പൂഴ കുത്തിയൊഴുകുന്നു

0

പത്തനംതിട്ട: പന്തളം നഗരത്തിലൂടെ പുഴ ഒഴുകുന്നു. നഗരം പൂര്‍ണ്ണമായും മുങ്ങി. കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ബോട്ടിറക്കി രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

നീണ്ടകരയില്‍ നിന്നു നൂറോളം ബോട്ടുകളും വിഴിഞ്ഞത്തു നിന്ന് 50 ബോട്ടുകളും എത്തിച്ച് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. രണ്ടു ദിവസമായി ഭക്ഷണവും മരുന്നും വെള്ളവുമില്ലാതെ ആയിരകണക്കിനു പേരാണ് കൂടുങ്ങിയിരിക്കുന്നത്. ആറന്മുള അടക്കമുള്ള ഭാഗങ്ങളില്‍ ഹെലികോപ്ടറിലൂടെ ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങി.

റാന്നി, കോഴഞ്ചേരി, മാരാമണ്‍, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here