കെ.എസ്.ആര്‍.ടി.സി തച്ചങ്കരിയുടെ സ്വകാര്യ സ്വത്തല്ലെന്ന് പന്ന്യന്‍

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. തച്ചങ്കരി അധികം കളിക്കേണ്ടെന്നു പറഞ്ഞ പന്ന്യന്‍, എം.ഡിയടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണെന്നും ആരോപിച്ചു. ഇന്നു വന്ന് നാളെ പോകേണ്ടവനാണ് എം.ഡിയെന്ന് തച്ചങ്കരി ഓര്‍ക്കണമെന്നും പന്ന്യന്‍ മുന്നറിയിപ്പു നല്‍കി. എംപാനലുകാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here