പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ രണ്ടാമത്തെ പ്രധാന അണക്കെട്ടായ പമ്പ ഉച്ചയോടെ തുറന്നു. രണ്ടു ഷട്ടറുകളിലൂടെ 25 മുതല്‍ 100 കുമക്‌സ് വരെ ജലം ഒഴുക്കിവിടാനാണ് ശ്രമിക്കുന്നത്. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ വ്യക്തമാക്കി. ഉച്ചയ്ക്കു തുറന്നുവെങ്കിലും വൈകുന്നേരം ആറു മണിയോടെയാകും അധികജലം പമ്പാ ത്രിവേണിയില്‍ എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here