തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും പുനരുദ്ധാരത്തിനുശേഷമേ ഗതാഗതം പുന:സ്ഥാപിക്കാവൂവെന്നും ഇ. ശ്രീധരന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കി. വിശദമായ ചര്‍ച്ചക്കുശേഷമേ പാലം പൊളിക്കുന്നു കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് മന്ത്രി ജി സുധാകരനും വ്യക്തമാക്കിയതോടെ കൊച്ചിയുടെ ഗതാഗതക്കുരുക്ക് ഉടന്‍ അഴിയില്ലെന്ന് വ്യക്തമായി.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അപാകതകളെക്കുറിച്ച് ഇ ശ്രീധരന്‍ പഠിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. പാലത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇ ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. പുനരുദ്ധാരണത്തിന് ശേഷമേ പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കാവുവെന്നും റിപ്പോട്ട് നിര്‍ദ്ദേശിക്കുന്നു.

പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമായിരിക്കും അടുത്ത നടപടിയെന്നാണ് ജി. സുധാകരന്‍ പ്രതികരിച്ചിട്ടുള്ളത്.

അതേസമയം പാലത്തില്‍ പുരോഗമിക്കുന്ന നിലവിലെ പണികള്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here