പാലാരിവട്ടം പാലം അഴിമതി: ഫയലില്‍ ഒപ്പിട്ടവരെല്ലാം പ്രതികളാകും 

0
48

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ നാല് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ കൂടി പ്രതികളാകും. ഫയലില്‍ ഒപ്പിട്ടവരെയെല്ലാം പ്രതിചേര്‍ക്കാനാണ് തീരുമാനം. ഇതോടെ ആകെ 17 പേര്‍ പ്രതികളാകും. നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കിടയിയില്‍ അതൃപ്തിയുണ്ട്.

മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനും പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനും  സ്പെഷല്‍ സെക്രട്ടിയായിരുന്ന കെ സോമരാജനും പുറമേയാണ്  4 ഉദ്യോഗസ്ഥരെ കുടി പ്രതിചേര്‍ക്കുന്നതിനെ കുറിച്ച്  ആലോചന നടക്കുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍  ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍പണം അനുവദിക്കാന്‍ തീരുമാനമെടുത്ത ഫയലില്‍ ഒപ്പിട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കാന്‍ണ് വിജിലന്‍സ് നീക്കം .

അതേസമയം ഇന്നലെ അറസ്റ്റിലായ നാഗേഷ് കൺസൽടൻസി ഉടമ വി.വി.നാഗേഷിന്റെ കസ്റ്റഡികാലാവധി ഇന്ന് അഞ്ചു മണിക്ക് തീരും

LEAVE A REPLY

Please enter your comment!
Please enter your name here