പാലക്കാട് : ബി.ജെ.പിക്കാരെ ‘ചാണകസംഘികള്‍’ എന്നാണ് നവമാധ്യമങ്ങളില്‍ എതിരാളികള്‍ വിശേഷിപ്പിക്കാറ്. യുക്തിരഹിതമായി പ്രവര്‍ത്തിക്കുന്നവരെന്ന മട്ടില്‍ അത്രമാത്രം മണ്ടത്തരങ്ങളാകും എഴുന്നള്ളിക്കാറുള്ളതെന്ന നിലയിലാണ് ‘ചാണക’ വിശേഷണം ചാര്‍ത്തുന്നത്. എന്നാല്‍ ഇതേ നിലപാട് പ്രത്യക്ഷത്തില്‍തന്നെ നടപ്പാക്കിയിരിക്കയാണ് പാലക്കാട്ടെ ബി.ജെ.പി പ്രവര്‍ത്തകര്‍. പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ‘ജയ് ശ്രീറാം’ പതിപ്പിച്ച നടപടിയാണ് ബിജെപിക്ക് തന്നെ നാണക്കേടാകുന്നത്. ന്യൂനപക്ഷങ്ങളെയടക്കം അകറ്റിനിര്‍ത്തുന്നതില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ ഇത്തരം പ്രവര്‍ത്തനങ്ങളും നേതാക്കളുടെ പ്രസ്താവനകളും നിര്‍ണ്ണായകപങ്കുവഹിക്കുന്നുണ്ടെന്ന വിമര്‍ശനമാണ് തെരെഞ്ഞടുപ്പു ഫലം നല്‍കുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ ജയിച്ച സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയുന്ന തിരിക്കിലാണിപ്പോള്‍. എന്നാല്‍ പാലക്കാട് നഗരസഭയില്‍ ഭരണതുടര്‍ച്ച നേടി വിജയിച്ച ബി ജെ പിയുടെ ആഹ്ളാദ പ്രകടനം അതിരുകടന്നു എന്ന ആരോപണമാണ് ഉയരുന്നത്. നഗരസഭയുടെ കെട്ടിടത്തില്‍ ജയ് ശ്രീറാം എന്നെഴുതിയ കൂറ്റന്‍ ഫ്ളക്സ് സ്ഥാപിച്ചാണ് പ്രവര്‍ത്തകര്‍ ജയം കൊണ്ടാടിയത്. എന്നാല്‍ നഗരസഭ കെട്ടിടത്തില്‍ ഇത്തരത്തില്‍ ഒരു ഫ്ളക്സ് പതിപ്പിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബിജെപി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് ഭരണം പിടിച്ചത്. 52 അംഗ നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം അരക്കിട്ടുറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബിജെപി ജയിച്ചത്. നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച്‌ രംഗത്തിറങ്ങിയ യുഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ13 സീറ്റുകളുണ്ടായിരുന്ന യു ഡി എഫ് ഇത്തവണ 12ല്‍ ഒതുങ്ങി. ഒമ്ബത് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here