പാലക്കാട് മെഡിക്കല്‍ കോളേജിലെ നഴ്സുമാരുടെ ശമ്പളം 27,800 ആക്കി ഉയര്‍ത്തി

0
1

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിലെ നഴ്സുമാരുടെ ശമ്പളം ഉയര്‍ത്തി നല്‍കാന്‍ പട്ടികജാതി വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉത്തരവിട്ടു. നിലവില്‍ ലഭിച്ചിരുന്ന 13,900 രൂപ 27,800 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത്  ദിവസവേതനക്കാരുടെ ശമ്പളം ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെങ്കിലും പാലക്കാട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സുമാരുടെ കാര്യത്തില്‍ ഈ വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നില്ല. നാഷണല്‍ ഹെല്‍ത് മിഷന്‍ മുഖേനയുള്ള നിയമനത്തിന് കുറഞ്ഞ ശമ്പളമാണ് നല്‍കിവരുന്നത് എന്നതാണ് ഇതിന് യുക്തിയായി അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിരക്കിലുള്ള നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നല്‍കാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. 28 നഴ്സുമാരാണ് ഇപ്പോള്‍ പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here