കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23ന് ഉപതെരെഞ്ഞടുപ്പ് നടക്കും.

ഛത്തിസ്ഗഡിലെ ദന്തേവാഡ, ത്രിപുരയിലെ ബാദര്‍ഘട്ട്, ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ എന്നിവിടങ്ങളിലും ഇതോടെപ്പം തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 27നാണ്. ഈ മാസം 28 മുതല്‍ അടുത്തമാസം നാലു വരെ പത്രിക സമിര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന സെപ്റ്റംബര്‍ 5ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴാണ്.

പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ ജില്ലയില്‍ സര്‍ക്കാര്‍ പരിപാടികളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റു ജനപ്രതിനിധികളോ പങ്കെടുക്കില്ല. നിര്‍ണായകമായ ഭരണതീരുമാനങ്ങളും മാറ്റങ്ങളും നടപ്പാക്കാന്നതും തല്‍കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടി വരും.

54 വര്‍ഷമായി കെ.എം. മാണിയാണ് പാലായെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here