ഡല്‍ഹി: തീവ്രവാദ ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ച് പാകിസ്താന്‍. നൗഷേര മേഖലയില്‍ വ്യോമാതിര്‍ത്തി ലംഘിച്ച മൂന്ന് എഫ് 16 വിമാനങ്ങളില്‍ ഒന്ന് ഇന്ത്യ വെടിവച്ചിട്ടു. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നും ഒരു പൈലററ്റിനെ അറസ്റ്റ് ചെയ്തുവെന്നുമുള്ള പാകിസ്താന്റെ വാദവും ഇന്ത്യ തള്ളി.

പ്രത്യാക്രമണത്തില്‍ ഇന്ത്യയുടെ ഒരു മിഗ് വിമാനം നഷ്ടമായെന്നും പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൈലറ്റിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പാകിസ്താന്റെ അവകാശവാദമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാകിസ്താന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണം പല മേഖലകളിലും തുടരുകയാണ്. ജാഗ്രത ശക്തമാക്കിയതിന്റെ ഭാഗമായി ലേ, ജമ്മു, പത്താന്‍കോട്ട്, ശ്രീനഗര്‍ അടക്കം ആറു വിമാനത്താവളങ്ങള്‍ അടച്ചു. പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ദേശീയപാതയുടെ ചുമതല സൈന്യം ഏറ്റെടുക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ പൂര്‍ണ്ണ സൈനിക വിന്യാസത്തിന് അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

പുതിയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here