രാജ്യാന്തരസമൂഹത്തിനു മുന്നില്‍ കശ്മീര്‍ വിഷയം തങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പാക്കിസ്ഥാന്‍ ‘ഒളിനീക്കം’ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയ്‌ക്കെതിരേ നേരിട്ട് യുദ്ധപ്രഖ്യാപനം നടത്തുന്നതിനേക്കാള്‍ ഉചിതമായി വിഘടനവാദികള്‍ക്ക് ശക്തിപകരുകയാണ് നല്ലതെന്ന് കണക്കുകൂട്ടിയാണ് പാക്കിസ്ഥാന്‍ നീക്കമെന്ന് സംശയമുയരുകയാണ്.

ഇതിനുമുന്നോടിയായി ആഗോള ഭീകരനും ജെയ്ഷ് ഇ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. അല്‍ഖ്വയ്ദ ബന്ധമുള്ള മുജാഹിദ്ദീന്‍ നേതാവാണ് മസൂദ് അസര്‍. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായും അടുത്ത ബന്ധമാണ് ഉള്ളത്. 2001 -ലെ പാര്‍ലമെന്റ് ആക്രമണത്തിലും കഴിഞ്ഞ ഫിബ്രവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തിനും മസൂദ് അസറാണ് നേതൃത്വം നല്‍കിയത്.

രാജസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ സൈന്യത്തെ പാകിസ്താന്‍ വിന്യസിച്ചതായും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിതീകരിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം വരുന്ന പാക് സൈനികര്‍ അതിര്‍ത്തിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ തമ്പടിച്ചിട്ടുണ്ട്. സിയാല്‍കോട്ട്, ജമ്മു, അതിര്‍ത്തികളില്‍ സമാനമായ നീക്കമാണ് പാകിസ്താന്‍ നടത്തുന്നതെന്നും ഐ.ബി. മുന്നറിയിപ്പ് നല്‍കുന്നത്.

കശ്മീരിലെ നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിക്കുമ്പോള്‍ വിഘടനവാദികള്‍ക്ക് ശക്തിപകരുന്ന നീക്കം നടത്താനാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.

യുവാക്കളെ സൈന്യത്തിനെതിരേ അണിനിരത്തി പ്രക്ഷോഭം കടുപ്പിക്കാനും ഇന്ത്യയുടെ തുടര്‍നടപടി മനുഷ്യാവകാശ ലംഘനമാക്കി അവതരിപ്പിച്ച് രാജ്യാന്തരസമൂഹത്തിന്റെ ശ്രദ്ധനേടുക, പിന്നാലെ വേണ്ടിവന്നാല്‍ സൈനിക നീക്കത്തിനും കളമൊരുക്കുകയാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരേ നേരിട്ടുള്ള യുദ്ധം വമ്പന്‍ പരാജയം സമ്മാനിക്കുമെന്ന ബോധ്യമാണ് തീവ്രവാദഗ്രൂപ്പുകള്‍ക്ക് ശക്തിപകര്‍ന്ന് ഒളിയുദ്ധം നയിക്കാന്‍ പാക്കിസ്ഥാനെ േപ്രരിപ്പിക്കുന്നത്. മസൂദിനെ മോചിപ്പിച്ചത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും ഭീകരാവാദികളെ സംഘടിക്കുന്നതിനും ആസൂത്രണം നടത്തുന്നതിനും വേണ്ടിയെന്നുമാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here