തുര്‍ക്കിയില്‍ നിന്നും പാക്കിസ്ഥാന്‍ വാങ്ങുന്നത് റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന നാല് യുദ്ധക്കപ്പലുകള്‍

0

പാക്കിസ്ഥാനുവേണ്ടി റഡാറുകളുടെ കണ്ണുവെട്ടിച്ച് പായാന്‍ കഴിയുന്ന നാല് യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം തുര്‍ക്കി ആരംഭിച്ചു. തദ്ദേശീയമായി തുര്‍ക്കി വികസിപ്പിച്ച മില്‍ജെം വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണോദ്ഘാടനം ഞായറാഴ്ച തുര്‍ക്കിയില്‍ നടന്നു. തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്‍ദോഗനാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

തുര്‍ക്കി നാവികസേനയുടെ പുതിയകപ്പലായ ടി.സി.ജി. കിനലിയാഡ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലായിരുന്നു തുര്‍ക്കിഷ് പ്രസിഡന്റിന്റെ പ്രഖ്യാപനം.പാക് നാവികസേന കമാന്‍ഡര്‍ അഡ്മിറല്‍ സഫര്‍ മഹ്മൂദ് അബ്ബാസിയും കപ്പല്‍ നിര്‍മ്മാണോദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

99 മീറ്റര്‍ നീളമുള്ളതാണ് മില്‍ജെം കപ്പലുകള്‍. മണിക്കൂറില്‍ 29 നോട്ടിക്കല്‍ മൈലാണ് വേഗത. ഡിസ്പ്ലേസ്മെന്റ് 24,00 ടണ്ണും. തദ്ദേശീയമായി യുദ്ധക്കപ്പലുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന ലോകത്തെ 10 രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here