ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യൂറോപ്യന്‍ യാത്രയ്ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍. ഐസ്ലന്‍ഡിലേക്ക് പോകുന്നതിനാണ് അനുമതി നിഷേധിച്ചത്. ഉഭയകക്ഷി പ്രശ്‌നങ്ങളില്‍ ഇന്ത്യയുടെ അടുത്തിടെയുള്ള പെരുമാറ്റമാണ് ഇതിന് കാരണമെന്നാണ് പാക് വിദേശകാര്യമന്ത്രി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് രാംനാഥ് കോവിന്ദ് യാത്ര തിരിക്കുന്നത്. ഇതോടെ രാഷ്ട്രപതി സഞ്ചരിക്കുന്ന ബോയിംഗ് 747 വിമാനത്തിന് 50 മിനിട്ട് യാത്രാ ദൈര്‍ഘ്യം കൂടുതലുള്ള പാത സ്വീകരിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here