തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പ്രസാദമാണ് ‘മഞ്ഞ ചന്ദനം’. ഭക്തര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ഈ പ്രസാദം ഇടയ്ക്ക് വച്ച് നിര്‍ത്തിയിരുന്നു. എന്നാല്‍ ‘മഞ്ഞ ചന്ദനം’ വീണ്ടും നല്‍കിത്തുടങ്ങുകയാണ്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ നെടുമ്പള്ളി തരണനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ചടങ്ങില്‍ രാജ കുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി , പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി , ക്ഷേത്ര ഉപദേശക സമിതി അംഗമായ ശ്രീ ടി ബാലകൃഷ്ണന്‍ , ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ ശ്രീ അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ , ശ്രീ പി കെ മാധവന്‍ നായര്‍ , എക്‌സിക്യുട്ടീവ്  ഓഫീസര്‍ ശ്രീ വി രതീശന്‍ ഐ എ എസ് , മാനേജര്‍ ശ്രീ ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുമ്മനം രാജശേഖരനാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here