ഡല്‍ഹി: മലയാളികളായ നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്കും സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായന്‍ മുണ്ടയൂരിനും പത്മശ്രീ. 21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പ്രഖ്യാപിച്ചിട്ടുള്ളത്. ബോക്‌സിംഗ് താരം മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ സുഷ്മാ സ്വരാജ് (മരണാനന്തരം), അരുണ്‍ ജയ്റ്റ്്‌ലി (മരണാനന്തരം), ജോര്‍ജ് ഫെര്‍ണാണ്ടസ് (മരണാനന്തരം), അനെരൂഡ് ജുഗ്‌നേഥ് ജി.സി.എസ്.കെ. ചന്നുലാല്‍ മിശ്ര, വിശ്വതീര്‍ഥ സ്വാമിജി (മരണാനന്തരം) എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളികളായ ശ്രീ എമ്മും എന്‍.ആര്‍. മാധവ മേനോനും (മരണാനന്തരം) എന്നിവര്‍ പത്മഭൂഷന്‍ ലഭിച്ചവരുടെ പട്ടികയിലുണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസു മുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കിയത്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ്. കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പതു വര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണ മേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here