ഇളയരാജയ്ക്കും പി പരമേശ്വരനും പത്മവിഭൂഷണ്‍, ലക്ഷ്മിക്കുട്ടി, ഡോ. എം.ആര്‍ രാജഗോപാല്‍-പത്മശ്രീ

0
2

ഡല്‍ഹി: സംഗീത സംവിധായകന്‍ ഇളയരാജയ്ക്കും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍
പി പരമേശ്വരനും പത്മവിഭൂഷണ്‍. സംഗീതജ്ഞന്‍ ഗുലാം മുസ്ഥഫാ ഖാനേയും പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഡോ.മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണ്‍ സമ്മാനിക്കും.

വ്യോമസേനാ ഉദ്യോഗസ്ഥന്‍ ജ്യോതി പ്രകാശ് നിരാലയ്ക്ക് മരണാനന്തര ബഹുമതിയായി അശോകചക്ര ലഭിച്ചു. എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറിന് പരംവിശിഷ്ട സേവാമെഡലും പ്രഖ്യാപിച്ചു. പശ്ചിമ വ്യോമ കമാന്‍ഡ് മേധാവിയാണ് മലയാളിയായ ചന്ദ്രശേഖരന്‍ ഹരികുമാര്‍. വനമുത്തശ്ശി എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി (നാട്ടുവൈദ്യം), കോഴിക്കോട് സ്വദേശി ഡോ. എം.ആര്‍ രാജഗോപാലിനും (സാന്ത്വനചികിത്സ) പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചു.

ഭരതീയ ജനസംഘത്തിന്റെ ദീര്‍ഘകാല ദേശീയ നേതാവായിരുന്നു പി പരമേശ്വരന്‍. ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടറായും കുറേ കാലം പ്രവര്‍ത്തിച്ചു. സംഘത്തിന്റെ രണ്ടാമത്തെ സംര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ കാണാനിടയായതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.  തമിഴ്‌നാട്ടിലെ ആറ്റൂരില്‍ നടന്ന ക്യാമ്പില്‍ വെച്ചാണ് ഗുരുജിയെ ആദ്യം കാണുന്നത്. ഗുരുജിയുടെ  വാക്കുകള്‍ കേട്ടപ്പോള്‍, ഇതുതന്നെയല്ല വിവേകാനന്ദന്‍ പറഞ്ഞത് എന്ന ചിന്ത വന്നു. വിവേകാന്ദന്‍ ഉണര്‍ത്തിവിട്ട പ്രേരണ പ്രയോഗികമാക്കുന്നത് സംഘപ്രവര്‍ത്തമാണെന്ന വിചാരം ശക്തമായി. ഗാന്ധി വധത്തെത്തുടര്‍ന്ന് സംഘത്തെ നിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു.  തുടര്‍ന്ന് ആര്‍ എസ് എസ് പ്രചാരകനായി. ചങ്ങനാശ്ശേരിയിലും കൊല്ലത്തും  നിയോഗിക്കപ്പെട്ടു. പിന്നീട് പ്രവര്‍ത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ഇപ്പോള്‍ ദേശീയതയുടെ  മാധ്യമാവിഷ്‌കാരമായി മാറിയിരിക്കുന്ന ‘കേസരി’ വാരിക  തുടക്കം കുറിച്ചത്. ‘കേസരി’യുടെ  പത്രാധിപരായി

1958 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. ഒമ്പത് വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1967 ല്‍ കോഴിക്കോട് ചേര്‍ന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും  അഞ്ചാറുവര്‍ഷം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതില്‍ പ്രതിഷേധിച്ച്  അറസ്റ്റുവരിച്ചതും തടവനുഭവിച്ചതും. ജയില്‍മോചിതനായശേഷം ജനസംഘം ലയിച്ച് ജനതാപാര്‍ട്ടി രൂപീകൃതമായതോടെ കക്ഷിരാഷ്ട്രീയത്തോട് എന്നേക്കുമായി  വിടപറഞ്ഞു. ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്  തുടര്‍ന്ന് പ്രവര്‍ത്തിച്ചത്. 1982ല്‍ തിരിച്ചെത്തിയതു മുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല വഹിക്കുന്നു. ഒപ്പം കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അധ്യക്ഷപദവിയും.

LEAVE A REPLY

Please enter your comment!
Please enter your name here