ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി നാലു ദിവസം കുടി നീട്ടി. മറ്റു പ്രതികള്‍ക്കൊപ്പം ഇരുത്തി ഞിനംബരത്തെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

ഈ മാസം 30ന് ചിദംബരത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നു. കഴിഞ്ഞ നാലു ദിവസങ്ങളിലെ ചോദ്യം ചെയ്യലിന്റെ വിശദംശങ്ങളും സി.ബി.ഐ കോടതിക്കു കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here