വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

0

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ തീരുമാനിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എസ്പി സാബു മാത്യുവാണ് അന്വേഷണം നടത്തുക. അതേസമയം, സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുകയാണ്.

അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് സഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേസില്‍ യുവതി സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകുമെന്നാണ് നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here