ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ചു വര്‍ഷത്തേക്കു വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. നിലവില്‍ രണ്ടു വര്‍ഷമായിരുന്ന കാലാവധി അഞ്ചു വര്‍ഷത്തേക്കു നീട്ടിക്കൊണ്ടുള്ള ഓഡിനന്‍സില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പിട്ടു.

അഞ്ചു വര്‍ഷത്തിനുശേഷം പിന്നീടു കാലാവധി നീട്ടാനാവില്ല. ഇഡി ഡയറക്ടര്‍ എസ്.െക. മിശ്രയുടെ സേവനസമയം നീട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍, അപൂര്‍വ്വവും അസാധാരണവുമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ നടപടിയുണ്ടാകാവൂവെന്ന് ജസ്റ്റിസ് എല്‍.എന്‍. റാവു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അടുത്തിടെ ഉത്തരവിട്ടിരുന്നു. പുതിയ ഓഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനു സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here