ആന്തുര്‍: പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തന അനുമതി നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നഗരസഭാ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയെന്ന് ഉറപ്പുവരുത്തി, അനുമതി നല്‍കാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.

കയറി ഇറങ്ങിയിട്ടും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതില്‍ മനം നൊന്താണ് സാജന്‍ ആത്മഹ്യ ചെയ്തത്. നഗരസഭാ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാനുളള നടപടികള്‍ ഉണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here