തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മൈക്കിലൂടെ ഉയര്‍ന്നുകേട്ട ഇ.പി. ജയരാജന്റെ വാക്കുകളെ ചൊല്ലി നിയമസഭയില്‍ ബഹളം. പെരിയ കേസില്‍ രേഖകള്‍ സി.ബി.ഐക്കു കൈമാറത്തുതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസില്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടെയാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടങ്ങള്‍ വിട്ടെഴുന്നേത്.

ആരെങ്കിലും പറയുന്ന വിടുവായത്തത്തിന് മറുപടി നല്‍കാനല്ല, സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. സ്പീക്കര്‍ ബഹളം നിയന്ത്രിച്ചതിനു പിന്നാലെ വി.ഡി. സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മൈക്കില്‍ കൂടി കള്ള റാസ്‌ക്കല്‍, പോക്രിത്തരം തുടങ്ങിയ വാക്കുകള്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉപയോഗിച്ചുവെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അത്തരം വാക്കുകള്‍ സഭാ രേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here