തിരുവനന്തപുരം: കോവിഡ് ഡാറ്റ ശേഖരണത്തിന് സര്‍ക്കാര്‍ നിയോഗിച്ച സ്പ്രിംക്ലര്‍ കമ്പനിയുടെ മരുന്നു കമ്പനികളുമായുള്ള ബന്ധം ചര്‍ച്ചയാകുന്നു. സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ കരാറിലും സംശയം ഉന്നയിച്ച് പ്രതിക്ഷം രംഗത്ത്.

കോവിഡിനു മരുന്നു കണ്ടെത്താന തീവ്രശ്രമം നടത്തിവരുന്ന കമ്പനിയാണ് ഫൈസര്‍. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ആഗോള ഭീമന്‍ കൂടിയാണ് ഫൈസര്‍. ഇവരുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലെ ബ്രാന്‍ഡ് മൂലം വര്‍ദ്ധിപ്പിക്കുക, മികച്ച ഉപഭോക്തൃ ബന്ധത്തിന് സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ് സ്പിംക്ലര്‍ ചെയ്തിരുന്നത്. 2014 മുതല്‍ ഈ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, ജനങ്ങള്‍ക്കു ടെലി മെഡിസിന്‍ സേവനം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ക്വിക്ക് ഡോക്ടറിനെയും സംശയത്തിന്റെ നിഴലിലാക്കി പ്രതിപക്ഷം രംഗത്തെത്തി. ഇത് സ്പ്രിംക്ലറിന്റെ ബിനാമിയാണോയെന്ന് അന്വേഷിക്കണമെന്ന് വി.ഡി. സതീശന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ത്താനുള്ള പദ്ധതിയാണിത്.പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ സ്വന്തമായി വെബ്‌സൈറ്റു പോലും ഇവര്‍ക്കില്ല.കേന്ദ്രസര്‍ക്കാര്‍ രേഖകളില്‍ ഇതിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ഓട്ടോഡ്രൈവറും മറ്റെയാള്‍ ലോഡ്ജ് നടത്തിപ്പുകാരനുമാണെന്ന് വി.ഡി. സതീശന്‍ ആരോപി്ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here