തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായി ഒട്ടിച്ചിരിക്കുന്ന കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും കണ്ടെത്തി ഒഴിവാക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷൻ സ്ക്രീൻ തുടങ്ങിയതിനു പിന്നാലെ പുതിയ വിവാദം. പരിശോധനയ്ക്കായി റോഡിൽ നിന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി കര്ട്ടൻ സ്ഥാപിച്ചെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ കാര്‍ കടത്തി വിട്ടെന്നാണ് റിപ്പോര്‍ട്ട്.
കൂളിങ് ഫിലിമുകളും കര്‍ട്ടനുകളുമായി എത്തുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഇ ചെല്ലാൻ അയയ്ക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം പിഎംിയിൽ ആര്ടിഓമാരുടെ നേതത്വത്തിൽ ആരംഭിച്ച വാനഹപരിശോധനയ്ക്കിടെ നിരവധി വാഹനങ്ങള്‍ കുടുങ്ങിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘകര്‍ക്ക് 1250 രൂപയാണ് പിഴ. പിഴയൊടുക്കിയ ശേഷവും കര്‍ട്ടനുകളും കൂളിങ് ഫിലിമുകളുമായി വീണ്ടും വാഹനം നിരത്തിൽ ഇറക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. പോലീസ് പരിശോധനയുടെ സമയത്തു തന്നെ ചിലര്‍ കൂളിങ് ഫലിമുകള് നീക്കം ചെയ്തു.
പരിശോധനയിൽ ആര്‍ക്കും ഇളവുണ്ടാകില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നിയമവിരുദ്ധമായി കര്‍ട്ടനുമായി എത്തിയ മന്ത്രി കടകംപള്ളിയുടെ വാഹനം പരിശോധിക്കാതെ കടത്തി വിടുകയായിരുന്നു. രണ്ടാം ട്രാക്കിലൂടെ പൈലറ്റ് വാഹനം വേഗത്തിൽ കടന്നു പോയതിനാൽ ഒന്നാം ട്രാക്കിലൂടെ പോയ മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്താൻ കഴിയാതെ പോയതാണെന്ന് ആര്‍ടിഓ വിശദീകരിച്ചതായി