മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത 15 ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ബുധനാഴ്ച രാത്രി എട്ടു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഇതിനെ ലോക്ഡൗണ്‍ എന്നു വിശേഷിപ്പിക്കാനാവിലെങ്കിലും അതിനു സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തര ആവശ്യങ്ങള്‍ ഒഴികെയുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും. സംസ്ഥാനത്തുടനീളം 144 പ്രഖ്യാപിക്കണമെന്നതിനാല്‍ നാലു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. ഹോട്ടല്‍, റെസ്റ്റാന്റുകളിലും ഹോം ഡെലിവറി സംവിധാനം അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here