ഓണ്‍ലൈന്‍ മാധ്യമങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ല, ഓണ്‍ലൈന്‍ മീഡിയ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ അംഗത്വ കാമ്പൈനു തുടക്കമായി

തിരുവനന്തപുരം: സത്യസന്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ വേട്ടയാടുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഓണ്‍ലൈന്‍ മീഡിയ എഡിറ്റേഴ്‌സ് ഗില്‍ഡ്. അത്തരം ആക്രമണങ്ങള്‍ നേരിടുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിയമസഹായവും പിന്തുണയും ഉറപ്പാക്കുമെന്ന് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം വ്യക്തമാക്കി. സംഘടനയുടെ അംഗത്വവിതരണ കാമ്പൈനു തുടക്കം കുറിച്ചുകൊണ്ട് രണ്ടു പുതിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുളള മെമ്പര്‍ഷിപ്പ് അദ്ദേഹം കൈമാറി. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്കാണ് സംഘടനയില്‍ അംഗത്വം ലഭിക്കുക. സംഘടനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 94473 66263, 85471 98263 എന്നീ നമ്പറുകളില്‍ നിന്നോ chiefeditorsguild@gmail.com ഇ മെയില്‍ വഴിയോ വിശദാംശങ്ങള്‍ തേടാം.

LEAVE A REPLY

Please enter your comment!
Please enter your name here