തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളുടെയും ഹോട്ടലുകളുടെയും ടേക്ക് എവെ കൗണ്ടറുറുളില്‍ നിന്ന് പാചകം ചെയ്ത ഭക്ഷണ വസ്തുക്കളുടെയും ഓണ്‍ലൈന്‍ ഡെലിവറി രാത്രി എട്ടുവരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍. ഹോട്ടലുകളില്‍ നിന്നു പാഴ്‌സല്‍ വാങ്ങാവുന്ന സമയം വൈകുന്നേരം അഞ്ചു വരെ ആയിരിക്കും. ഓണ്‍ലൈന്‍ ഡെലിവറി മാത്രമാണ് രാത്രി എട്ടുവരെ അനുവദിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ രാത്രി ഒമ്പതു മണിക്കു ജോലി അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here